കാട്ടാമ്പള്ളി: വീട്ടിൽ നിന്നുള്ള സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ പ്രതി 24 മണിക്കൂറിനകം പോലീസിൻ്റെ പിടിയിൽ. കാട്ടാമ്പള്ളി സ്വദേശി പി. മുഹമ്മദ് റിഹാനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.


പരപ്പിൽ വയലിലെ പി. ഫാറൂഖിന്റെ വീട്ടിൽ നിന്നാണ് ഇന്നലെ പുലർച്ചെ മൂന്നര പവൻ സ്വർണ്ണവും ഒമ്പത് ലക്ഷം രൂപയും കവർന്നത്.
വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷ്, എസ്.ഐമാരായ ടി.എം. വിപിൻ, എം.അജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Suspect arrested in Kattampally theft case